ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാറും മുൻ വിദ്യാർഥി ഉമർ ഖ ാലിദും അടക്കമുള്ളവർക്കെതിരായ രാജ്യദ്രോഹ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അനുമതി സർക്കാ റിൽ നിന്ന് ലഭിച്ചില്ലെന്ന് ഡൽഹി പൊലീസ്. ഇതിനായുള്ള ഫയലുകൾ ഡൽഹി സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. ദിവസങ്ങൾക ്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വിചാരണ കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ഇക ്കാര്യത്തിൽ സർക്കാർ തീരുമാനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെടണമെന്ന് കോടതി നിർദേശിച്ചു. അധികാരികൾക്ക് കുറേ കാലം ഫയലുകൾ വെച്ചിരിക്കാനാവില്ലെന്നും പൊലീസിന് ഫെബ്രുവരി 28 വരെ സമയം നൽകുന്നുവെന്നും കോടതി വ്യക്തമാക്കി.
കനയ്യയും ഉമർ ഖാലിദും അടക്കമുള്ളവർക്കെതിരായ ഡൽഹി പൊലീസിെൻറ കുറ്റപത്രം മതിയായ അനുമതി വാങ്ങാതെയാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോടതി തള്ളിയിരുന്നു. മതിയായ അനുമതി വാങ്ങി വീണ്ടും സമർപ്പിക്കാൻ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു.
2016 ഫെബ്രുവരിയിൽ ജെ.എൻ.യുവിൽ നടന്ന പരിപാടിക്കിടെ കനയ്യയും മറ്റുള്ളവരും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാരോപിച്ചാണ് കേസെടുത്തിരുന്നത്. പ്രകടനം നയിച്ച കനയ്യ കാമ്പസിൽ മുഴങ്ങിയ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, അശുതോഷ് തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പാർലമെൻറ് ആക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാമ്പസിൽ നടന്ന പ്രകടനത്തിലാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. അഭിഭാഷകൻ മഹിയേഷ് ഗിരി, എ.ബി.വി.പി എന്നിവരാണ് പരാതി നൽകിയത്.
ജെ.എൻ.യു ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോർട്ട്, വാഴ്സിറ്റി രജിസ്ട്രാറുടെ മൊഴി, പരിപാടി റദ്ദാക്കിയതിനെതിരെ കനയ്യ രജിസ്ട്രാറുമായി തർക്കിക്കുന്നതിെൻറ ഫോൺ റെക്കോഡ് തുടങ്ങിയവയാണ് തെളിവുകളായി കോടതിയിൽ ഹാജരാക്കിയത്. ഒരു ടി.വി ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലും ചില വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങളിലും ഉമർ ഖാലിദും ഭട്ടാചാര്യയും അശുതോഷും മുദ്രാവാക്യം വിളിക്കുന്നത് കാണുന്നുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.