ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി നല്‍കുന്നതിന് പകരം പൊലീസ് തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്ന് മാതാവ് ഫാത്തിമ നഫീസ്. വീട്ടില്‍ വന്ന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതടക്കം പതിവാണ്.
മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുമുതല്‍ തന്നെ അവര്‍ പിന്തുടരുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു. നജീബിന് നീതി ആവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൊലീസിന് വേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ പറഞ്ഞത് രാജ്യത്ത് ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളെ കാണാതാവുന്നുണ്ട്. നജീബിന്‍െറ കേസും അത്തരത്തില്‍ കണ്ടാല്‍ മതിയെന്നാണ്. മകനെ കാണാതാവുന്നത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നാണ് എന്നത് പൊലീസിന് അറിയില്ളേയെന്നും നഫീസ് ചോദിച്ചു. ഞങ്ങള്‍ ഉത്തര്‍പ്രദേശുകാരാണ്. അവിടെയുള്ള പൊലീസിനും നജീബിനെ കണ്ടത്തൊന്‍ ബാധ്യതയുണ്ട്. ജെ.എന്‍.യു അധികൃതരുടെയും സര്‍ക്കാറിന്‍െറയും ഭാഗത്തുനിന്ന് ഒരു നീതിയും ലഭിക്കുന്നില്ല. എന്നാല്‍, രാജ്യത്ത് മനുഷ്യത്വമുള്ള എല്ലാവരുടെയും പിന്തുണ തനിക്കും മകനും ലഭിക്കുന്നുണ്ടെന്നും ഫാത്തിമ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മക്കളെ അയക്കാന്‍ മുസ്ലിം, ദലിത് പിന്നാക്ക വിഭാഗത്തിലെ രക്ഷിതാക്കള്‍ ഭയക്കുകയാണെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. നജീബിന് നീതി ലഭിക്കുന്നതുവരെ സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍. ഇല്യാസ്, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് മോഹിത്കെ. പാണ്ഡെ, വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡല്‍ഹി പ്രസ്ക്ളബിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മുമ്പില്‍ പൊലീസ് തടഞ്ഞു. വിവിധ സര്‍വകലാശാലകളില്‍ നിന്നടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ ഏറെ നേരം റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതത്തേുടര്‍ന്ന് പൊലീസ് ചര്‍ച്ചക്ക് തയാറായി. എസ്.ഐ.ഒ നേതാക്കളോടൊപ്പം നജീബിന്‍െറ മാതാവ്, എസ്.ക്യു.ആര്‍. ഇല്യാസ്, മോഹിത് കെ. പാണ്ഡെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.