ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ജനകീയ പിന്തുണ. സർവകലാശാല ഹോസ ്റ്റൽ ഫീസ് വർധിപ്പിച്ച നടപടിക്കെതിരായ പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിച്ച് നൂ റുകണക്കിനുപേരാണ് ശനിയാഴ്ച രംഗത്തിറങ്ങിയത്. ജെ.എൻ.യു പൂർവ വിദ്യാർഥികളും ഇവർക്കൊപ്പം ചേർന്നു.
എല്ലാവർക്കും താങ്ങാവുന്ന വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തിയാണ് ബഹുജനം മാണ്ഡി ഹൗസിൽ സംഗമിച്ച് പാർലമെൻറിലേക്ക് മാർച്ച് ചെയ്തത്. കൊനാട്ട്േപ്ലസിൽ മാർച്ച് പൊലീസ് തടഞ്ഞു.
എസ്.എഫ്.ഐ, കെ.വൈ.എസ്, എ.ഐ.എസ്.എഫ്, എൻ.എസ്.യു.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകളും ആർ.ജെ.ഡി, ഭീം ആർമി തുടങ്ങിയ സംഘടന പ്രവർത്തകരും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.