കാമ്പസ്​ അടച്ചിടും; ഫീസ്​ കുറക്കുന്നതു വരെ സമരമെന്ന്​ ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ന്യൂഡൽഹി: ഫീസ്​ കുത്തനെ കൂട്ടിയതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടക്കുന്ന സമരം ശക്തമാക്കാനുറച്ച ് വിദ്യാര്‍ഥികള്‍. ഇന്ന് മുതല്‍ കൂടുതല്‍ രൂക്ഷമായ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കരട് ഹോ സ്റ്റല്‍ മാനുവല്‍ റദ്ദാക്കുകയും വൈസ് ചാന്‍സലര്‍ ജഗദീഷ്​ കുമാറുമായി ചര്‍ച്ച നടത്തുകയും ചെയ്യാതെ സമരം പിന്‍വല ിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക്​ ഡൽഹിയിലെ പ്രധാനപാത തടസപ്പെട ുത്തി ആരംഭിച്ച സമരം വൈകുന്നേരമാണ്​ അവസാനിച്ചത്​. സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധ സമരത്തിനാണ് ജെ.എന്‍.യു സാക്ഷിയാകുന്നത്. കാമ്പസിനകത്ത്​ കഴിഞ്ഞ 15 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്ന സാഹചര്യത്തിലേക്ക് എത്തി. മണിക്കൂറുകള്‍ നീണ്ട പൊലീസ് - വിദ്യാര്‍ഥി സംഘര്‍ഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്.

കാമ്പസ്​ അടച്ചിട്ട്​ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ഒരു പ്രവര്‍ത്തനത്തോടും സഹകരിക്കില്ലെന്നും വിദ്യാർഥി യൂനിയനുകൾ അറിയിച്ചു.

അതേസമയം വിദ്യാര്‍ഥികളുടെ പ്രക്ഷോഭം രൂക്ഷയിട്ടും വിസി അടക്കമുള്ള സര്‍വകലാശാല അധികൃതര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറായിട്ടില്ല. ഹോസ്റ്റല്‍ ഫീസ് 2500 രൂപയിൽ നിന്ന്​ 7000 രൂപയിലേക്ക്​ ഉയർത്തിയതടക്കമുള്ള വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.

Tags:    
News Summary - JNU Students protest - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.