ന്യൂഡല്‍ഹി: ഫീസ് കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച ജവഹർലാൽ നെഹ്റു സർവകലാശാലാ വി ദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം കാട്ടിയതിനെ തുടർന്ന് ഡൽഹിയിൽ മണിക്കൂറുക ളോളം സംഘർഷാവസ്ഥ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബ ഹിഷ്കരിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ ്ര മാനവ ശേഷി വികസന മന്ത്രി രമേഷ് പൊഖ്റിയാലിനെ സമരം ചെയ്ത വിദ്യാർഥികൾ മണിക്കൂ റുകളോളം തടഞ്ഞിട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചടങ്ങ് അവസാനിച്ചെങ്കിലും മന്ത്രിക്കും മറ്റുള്ളവർക്കും വൈകുന്നേരം നാലു മണിക്കു ശേഷമാണ് പുറത്തുപോകാനായത്. ഫീസ് കുറക്കുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.
ഹോസ്റ്റൽ ഫീസ് 2,500 രൂപയിൽ നിന്ന് 7000 രൂപക്കു മുകളിലേക്ക് ഉയർത്തിയതടക്കമുള്ള നടപടിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെയാണ്പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ പുരുഷ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അതിക്രമത്തിന് ഇരയായി. തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്.
300 ശതമാനം വരെ കുത്തനെ ഉയർത്തിയ ഫീസ് വർധനക്കെതിരെ വിദ്യാർഥികൾ 15 ദിവസമായി കാമ്പസിനകത്ത് സമരം തുടങ്ങിയിട്ട്. സമരക്കാരുമായി ചർച്ച ചെയ്യാൻ വൈസ് ചാൻസലർ ജഗദീഷ് കുമാർ തയാറാകാഞ്ഞതോടെ ഉപരാഷ്ട്രപതിയുടെ ചടങ്ങിലേക്ക് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തെ ഭയന്ന് കാമ്പസിന് പുറത്തായിരുന്നു ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. കിലോമീറ്ററുകൾക്ക് അകലെ ബാരിക്കേഡുകൾ ഉയർത്തി പൊലീസ് സുരക്ഷ ശക്തമാക്കി. ഇതു മറികടന്ന് ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപത്ത് എത്തിയ വിദ്യാർഥികളും െപാലീസും നിരവധി തവണ ഏറ്റുമുട്ടി.
രാവിലെ എട്ടുമണിക്ക് ഡൽഹിയിലെ പ്രധാനപാത തടസ്സപ്പെടുത്തി ആംരഭിച്ച സമരം വൈകുന്നേരമാണ് അവസാനിച്ചത്. ചടങ്ങിനെത്തിയ മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്റിയാൽ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറായി. എന്നാൽ, വൈസ് ചാൻസലർ ജഗദീഷ് കുമാർ വിദ്യാർഥികളെ കാണാൻ തയാറായില്ല. വി.സി നേരിട്ട്് വന്ന് ചര്‍ച്ച നടത്താതെ പിന്തിരിയില്ലെന്ന നിലപാട് എടുത്തതോടെ പ്രതിഷേധം വിണ്ടും ശക്തമായി.
സമരം ശക്തമായതോടെ കാമ്പസിന് പുറത്ത് കേന്ദ്ര സേനയടക്കം വൻ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മന്ത്രിയെ പുറത്തിറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡൻറ് ഐഷെ ഘോഷിനോടും വൈസ് പ്രസിഡൻറ് സാകേതിനോടും സഹായം തേടിയെങ്കിലും വഴങ്ങിയില്ല. ഇതേത്തുടർന്ന് മന്ത്രി അവരെ ചർച്ചക്ക് വിളിപ്പിച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്കി. എന്നാൽ, വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ചക്ക് തയാറാകാത്തതിനെ തുടർന്ന് വിദ്യാര്‍ഥികള്‍ മന്ത്രിയെ പോകാൻ അനുവദിച്ചില്ല. ഒടുവിൽ നാലു മണിയോടെ കൂടുതൽ പൊലീസിനെ ഇറക്കി വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് മന്ത്രിക്ക് ഓഡിറ്റോറിയത്തിന് പുറത്തുപോകാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.