ജോധ്പുർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ വിഷമദ്യം കഴിച്ച് നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജോധ്പുർ പൊലീസ് ശനിയാഴ്ച്ച നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 1200 ലിറ്ററോളം നിയമ വിരുദ്ധ മദ്യമാണ് നശിപ്പിച്ചത്. വിഷമദ്യ ദുരന്തത്തിനെതിരെയുള്ള ക്യാെമ്പയിനിെൻറ ഭാഗമായാണ് പൊലീസ് റെയ്ഡ് സംഘടിപ്പിച്ചത്.
'പ്രതാപ് നഗർ, ദേവ് നഗർ, രാജീവ് ഗാന്ധി പൊലീസ് സ്റ്റേഷനുകൾ ചേർന്ന് നടത്തിയ പ്രചാരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻറും പെങ്കടുത്തിരുന്നു. 1200 ലിറ്റർ വ്യാജ മദ്യം അതിലൂടെ പിടിച്ചെടുക്കാൻ സാധിച്ചു' -എസ്.പി നീരജ് ശർമ എ.എൻ.െഎയോട് പ്രതികരിച്ചു. പിടികൂടിയ മദ്യം നശിപ്പിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യശാലകളും തകർത്തിട്ടുണ്ട്. കേസിൽ പ്രതികളായ മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് വകുപ്പും അറിയിച്ചു.
വ്യാഴാഴ്ച്ചയാണ് ഭിൽവാരയിലെ സരൺ കാകേണ്ഡ ഗ്രാമത്തിൽ വ്യാജമദ്യ ദുരന്തമുണ്ടായത്. പിന്നാലെ രണ്ട് എക്സൈസ്- പോലീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരിട്ടിടപെട്ട് സസ്‌പെൻഡ് ചെയ്തത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ ചികിത്സാ സഹായവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.