അഅ്സംഗഢ്: ഉത്തർപ്രദേശിലെ അഅ്സംഗഢ് ജില്ലയിൽ വിദ്യാർഥികളെക്കൊണ്ട് സ്കൂൾ നിലം തുടപ്പിക്കുന്നതിെൻറ ചിത്രമെടുത്ത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. സർക്കാർ ഉ ദ്യോഗസ്ഥരെ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്ത ിയാണ് സന്തോഷ് ജെയ്സ്വാൾ എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ അറസ്റ്റിനെക്കുറിച്ച് അന്വേഷണത്തിന് ജില്ല മജിസ്ട്രേറ്റ് എൻ.പി. സിങ് ഉത്തരവിട്ടിട്ടുണ്ട്.
ഊദ്പുർ പ്രൈമറി സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് നിലം തുടപ്പിക്കുന്നതിെൻറ ചിത്രം വെള്ളിയാഴ്ചയാണ് ജെയ്സ്വാൾ പകർത്തിയത്. ഇത് ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് സ്കൂളിലെത്തിയ പൊലീസ് ജെയ്സ്വാളിനെയും പ്രിൻസിപ്പൽ രാധേശ്യാം യാദവിനെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി പ്രിൻസിപ്പലിെൻറ പരാതിയിൽ മാധ്യമപ്രവർത്തകനെതിരെ കേസെടുക്കുകയായിരുന്നു.
ഇടക്കിടെ സ്കൂളിലെത്തുന്ന ജെയ്സ്വൾ തെൻറ പത്രം വാങ്ങാൻ അധ്യാപകരെയും വിദ്യാർഥികളെയും നിർബന്ധിക്കുകയും വിസമ്മതം പ്രകടിപ്പിക്കുന്നവരോട് മോശമായി പെരുമാറുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.