പൂണെ: 24കാരനായ കശ്മീരി മാധ്യമപ്രവർത്തകന് പൂണെയിൽ മർദനം. പ്രാദേശിക പത്രത്തിലെ ജീവനക്കാരനായ ജിബ്രാൻ നസീറിനാണ് മർദനമേറ്റത്. കശ്മീരികൾക്കെതിരെ ആക്രമണങ്ങൾ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവം. ആ ക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ ട്രാഫിക് സിഗ്നലിൽവെച്ച് മാധ്യമപ്രവർത്തകനെ രണ്ട് പേർ ചേർന്ന് അകാരണമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ കശ്മീരിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടതായും മാധ്യമപ്രവർത്തകൻ വ്യക്തമാക്കുന്നു. ആസൂത്രിതമായ ആക്രമണമല്ല തനിക്കെതിരെ നടന്നതെന്ന് നസീർ പറയുന്നു. ട്രാഫിക് സിഗ്നലിൽ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരികൾക്കെതിരായ ആക്രമണം രാജ്യം മുഴുവൻ വ്യാപിക്കുകയാണ്. ഇതിനെതിരെ സുപ്രീംകോടതി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.