ബി.എം.ഡബ്ല്യു കാറിടിച്ച് 100 മീറ്റർ ദൂരേക്ക് തെറിച്ചു; ചെന്നൈയിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

ചെന്നൈ: തെലുഗ് സ്വകാര്യ ടി.വി ചാനലിൽ ക്യാമറമാനായി ജോലിചെയ്തിരുന്ന പ്രദീപ് കുമാറിന് (39) വാഹനാപകടത്തിൽ ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി ചെന്നൈയിലെ മധുരവയൽ -താംബരം ബൈപാസ് റോഡിൽ പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനം ആഡംബര കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ബി.എം.ഡബ്ല്യു കാറുപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ചെന്നൈയിൽ തന്നെയുള്ള സ്വകാര്യ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പ്രദീപ് 100 മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയി. വിശദമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പോണ്ടി ബസാറിൽ താമസിച്ചിരുന്ന പ്രദീപ് കുമാർ പാർട്-ടൈമായി റാപിഡോ ഡ്രൈവറായും ജോലി ചെയ്തിരുന്നു. 

Tags:    
News Summary - Journalist killed in BMW hit-and-run in Chennai, body thrown 100 metres on impact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.