ന്യൂഡൽഹി: ‘മീ ടൂ’ വെളിപ്പെടുത്തലിലൂടെ മാധ്യമപ്രവർത്തക പ്രിയ രമണി നൽകിയ പരാതിയിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിെൻറ മൊഴി ഡൽഹി കോടതി രേഖപ്പെടുത്തി. കോടതിമുറിയെ അത്യധികം ചൂടുപിടിപ്പിച്ച് രണ്ടു മണിക്കൂറോളം നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രിയ രമണി നൽകിയ മാനനഷ്ട കേസിൽ അക്ബറിനെ എതിർഭാഗം വിസ്തരിച്ചു. രമണി ഉന്നയിച്ച കാര്യങ്ങൾ വഞ്ചനപരവും അപകീർത്തിപരവുമാണെന്ന് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ മുമ്പാകെ അക്ബർ ഉന്നയിച്ചു.
രമണിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റബേക്ക ജോൺ ആണ് അക്ബറിനെ വിസ്തരിച്ചത്. ‘ദ ഏഷ്യൻ ഏജി’ൽ രമണി തൊഴിലിൽ കയറിയപ്പോഴുള്ള വിശദാംശങ്ങളാണ് ഇവർ തേടിയത്. എന്നാൽ, തനിക്കൊന്നും ഓർമയില്ല എന്നായിരുന്നു മിക്ക ചോദ്യങ്ങൾക്കും അക്ബറിെൻറ മറുപടി.
രാജ്യത്ത് അലയടിച്ച ‘മീ ടൂ’ കാമ്പയിനിലൂടെ രമണി വെളിപ്പെടുത്തിയ കാര്യങ്ങൾ വൻ വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 17ന് കേന്ദ്രമന്ത്രി പദവി രാജിവെക്കാൻ അക്ബർ നിർബന്ധിതനായി. മാധ്യമപ്രവർത്തകയായിരിക്കെ 20 വർഷം മുമ്പ് അക്ബർ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. കേസ് അടുത്ത വാദംകേൾക്കലിനായി കോടതി ഇൗ മാസം 20ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.