അദാനി: ജെ.പി.സി ആവശ്യം ആവർത്തിച്ച് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യ​ത്തി​ൽ മു​ഴു​വ​ൻ അ​ഴി​മ​തി​യും പു​റ​ത്തു​വ​രാ​ൻ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ്. ഊ​ർ​ജ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ഡ​യ​മ​ണ്ട് പ​വ​ർ ഇ​ൻ​ഫ്രാ ലി​മി​റ്റ​ഡി​ന്റെ അ​മ്പ​ര​പ്പി​ക്കു​ന്ന വ​ള​ർ​ച്ച​യാ​ണ് ‘മോ​ദാ​നി മാ​ജി​ക്കി​ലെ’ ഏ​റ്റ​വും പു​തി​യ​തെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ‘എ​ക്സി’​ൽ കു​റി​ച്ചു. ‌അ​ദാ​നി എ​ന​ർ​ജി​യി​ൽ​നി​ന്ന് 900 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ​യ​മ​ണ്ട് പ​വ​ർ ഇ​ൻ​ഫ്രാ ഓ​ഹ​രി​ക​ൾ കു​തി​ച്ചു​ക​യ​റി​യ​ത്. വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളും വി​ല​യി​ൽ കൃ​ത്രി​മ​വും ചെ​യ്താ​ണ് അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ൾ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച് ആ​രോ​പ​ണ​മു​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​പാ​ടു​ക​ളി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പു​റ​ത്തു​വ​ര​ണമെന്ന് ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - JPC Urgent to Unearth Full Extent of Corruption in Adani Matter: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.