ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കാൻ ലോക്പാലിനുകീഴിൽ അന്വേഷണ വിഭാഗത്തിന് രൂപം നൽകി. കഴിഞ്ഞ മാസം 30ന് ചേർന്ന ലോക്പാൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്പാൽ നിയമമുണ്ടാക്കി 10 വർഷത്തിന് ശേഷമാണ് തീരുമാനം. ലോക്പാൽ അധ്യക്ഷനുകീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ഓഫ് എൻക്വയറി ആയിരിക്കും അന്വേഷണ വിഭാഗത്തിന് നേതൃത്വം നൽകുക. ഇദ്ദേഹത്തിനുകീഴിൽ മൂന്ന് എസ്.പിമാരുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.