ബംഗാളിൽ ഡോക്ടർമാരുടെ സമരം തീർക്കാനുള്ള സർക്കാർ ശ്രമം പാളി

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമം പാളി. ബുധനാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റിൽ ഡോക്ടർമാരുമായി നിശ്ചയിച്ച ചർച്ച നടന്നില്ല.

ചർച്ചക്ക് ക്ഷണിച്ചുകൊണ്ട് ബുധനാഴ്ച രാവിലെയാണ് ചീഫ് സെക്രട്ടറി ഡോക്ടർമാർക്ക് കത്തയച്ചത്. 12-15 പേരുടെ പ്രതിനിധി സംഘത്തെ അയക്കണമെന്നാണ് ചീഫ് സെക്രട്ടറി മനോജ് പാന്ത് അറിയിച്ചത്. എന്നാൽ, ചർച്ചക്ക് ഡോക്ടർമാർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. തുറന്ന മനസ്സോടെയുളള ചർച്ചക്ക് ഡോക്ടർമാർ തയാറല്ലെന്നാണ് വ്യക്തമാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ചർച്ചയിൽ 30 പ്രതിനിധികളെ പ​ങ്കെടുപ്പിക്കണം, ഡോക്ടർമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച നടത്തണം, ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണം, മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലായിരിക്കണം ചർച്ച എന്നീ ഉപാധികളാണ് ഡോക്ടർമാർ മുന്നോട്ട് വെച്ചത്. സമരത്തിലുള്ള ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിൽ സർക്കാർ ഉറച്ചുനിൽക്കു​മെന്ന് മന്ത്രി പറഞ്ഞു. എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുകയെന്ന് ഉടൻതന്നെ കാണാ​മെന്നും അവർ പറഞ്ഞു.

Tags:    
News Summary - The government's attempt to end the doctors' strike in Bengal has failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.