ന്യൂഡൽഹി: എട്ടു മാസെത്ത കാലവിളംബത്തിനുശേഷം സുപ്രീംകോടതി ജഡ്ജിയാക്കിയപ്പോൾ മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിെൻറ സീനിയോറിറ്റി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജഡ്ജിമാർക്കിടയിൽ പ്രതിഷേധം. ഇത് അറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പരാതി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരിലൊരാൾ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
എട്ടു മാസം മുമ്പ് കൊളീജിയം സമർപ്പിച്ച ശിപാർശയിൽനിന്ന് നിയമനം നൽകാതെ മാറ്റിനിർത്തിയ ജഡ്ജിയായിട്ടും രണ്ടാമത്തെ ശിപാർശയിൽ ഒന്നാമതായി അദ്ദേഹത്തിെൻറ പേര് സർക്കാറിന് സമർപ്പിച്ചിട്ടും നിയമന വിജ്ഞാപനം വന്നപ്പോൾ ജസ്റ്റിസ് ഇന്ദിര ബാനർജിക്കും ജസ്റ്റിസ് വിനീത് ശരണിനും താഴെയാണ് േജാസഫിെൻറ പേര് വന്നത്.
ജോസഫിെൻറ പേര് ഒന്നാമതായി ചേർക്കുക മാത്രമല്ല, നിയമനവിജ്ഞാപനത്തിൽ അദ്ദേഹത്തെ ഒന്നാമതാക്കണമെന്ന് കൊളീജിയം ശിപാർശയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആ നിർദേശം തള്ളി മൂന്നാമതായിട്ടാണ് അദ്ദേഹത്തിെൻറ പേര് വിജ്ഞാപനത്തിൽ ചേർത്തത്. ജുഡീഷ്യറിയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ നടത്തിയ കൃത്യമായ ഇടപെടലാണിതെന്ന് മുതിർന്ന സുപ്രീംകോടതി ജഡ്ജി പറഞ്ഞു.
നിയമനശിപാർശയിലെ സീനിയോറിറ്റി ജസ്റ്റിസ് ജോസഫിനാണെങ്കിലും പ്രായത്തിൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും വിനീത് ശരണും ജസ്റ്റിസ് ജോസഫിന് മുകളിലാണ്. ഇരുവരും 2022ന് വിരമിക്കുേമ്പാൾ പ്രായത്തിൽ മറ്റു രണ്ട് ജഡ്ജിമാരേക്കാൾ ജൂനിയറായ ജസ്റ്റിസ് കെ.എം. ജോസഫ് 2023 ജൂൺ വരെ സുപ്രീംകോടതിയിലുണ്ടാകും. മൂവരും സുപ്രീംകോടതി ജഡ്ജിയായി ചൊവ്വാഴ്ച രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
സുപ്രീംകോടതി കൊളീജിയവുമായി മാസങ്ങൾ നീണ്ട കൊമ്പുകോർക്കലിനൊടുവിലാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണമേർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതിലെ പ്രതികാരനടപടിയെന്ന നിലയിൽ ശിപാർശ താമസിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.