കുംഭമേളയിൽ പ​ങ്കെടുത്ത സന്യാസി കോവിഡ്​ ബാധിച്ച്​ മരിച്ചു

ഡെറാഡൂൺ: ഹരിദ്വാറിൽ അടുത്തിടെ സമാപിച്ച കുംഭമേളയിൽ പ​ങ്കെടുത്ത സന്യാസി കോവിഡ്​ ബാധിച്ച്​ മരിച്ചു. രാജ്യത്തെ പ്രമുഖ സന്യാസി സമൂഹമായ ജുന അഖാഡയിലെ മഹന്ദ്​ വിമലാണ് വ്യാഴാഴ്ച​ മരിച്ചത്​.

​ഡെറാഡൂണിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 45 കാരനായ മഹന്ദിന്‍റെ മൃതദേഹം ഹരിദ്വാറിലെ കങ്​ഡി ഗ്രാമത്തിലെ ശ്രീമന്ദ പ്രേം ഗിരി ആശ്രമത്തിൽ സംസ്​കരിച്ചു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അദ്ദേഹം ജുന അഖാഡയുമായി ചേർന്ന്​ പ്രവർത്തിക്കുകയാണെന്നും അടുത്തിടെ ഹരിദ്വാറിൽ സമാപിച്ച കുംഭമേളയിലാണ്​ മഹാമണ്ഡലേശ്വറാക്കിയതെന്ന് ജുന അഖാഡയിലെ രവീന്ദ്രനാഥ സരസ്വതി പറഞ്ഞു.

കോവിഡ്​ സാഹചര്യം വകവെക്കാതെ ലക്ഷങ്ങൾ ​പ​ങ്കെടുത്ത ഹരിദ്വാർ കുംഭമേള വൻ വിമർശനങ്ങൾക്ക്​ വഴി തുറന്നിരുന്നു. കുംഭമേളയിൽ പ​ങ്കെടുത്ത ആറ്​ സന്യാസിമാരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരിച്ചത്​.

കോവിഡ്​ പടർന്ന്​ പിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച്​ കുംഭമേള നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Juna Akhada seer Attended Haridwar Kumbh Mela succumbs to covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.