ന്യൂഡൽഹി: ഡൽഹി-മഥുര ട്രെയിനിൽ ഹിന്ദുത്വവാദികളുടെ മർദനമേറ്റ് 16കാരൻ ജുനൈദ് കൊല്ലപ്പെട്ട കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ സമ്മർദവുമായി ഖാപ് പഞ്ചായത്തുകൾ. ജുനൈദിെൻറ ഗ്രാമമായ ഖേണ്ഡവാലിക്ക് സമീപ ഗ്രാമങ്ങളിലുള്ളവർ യോഗം ചേർന്നാണ് ശ്രമം നടത്തുന്നത്.
ഒക്േടാബർ 15ന് സമീപ ഗ്രാമത്തിലുള്ള ഖാപ് പഞ്ചായത്ത് തലവൻ ജുനൈദിെൻറ പിതാവിനെ സമീപിച്ച് കേസ് തീർപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ 22ന് നൂറോളം ഗ്രാമങ്ങളിലുള്ളവർ ഒത്തുകൂടുന്ന മഹാ ഖാപ് പഞ്ചായത്തിൽ പെങ്കടുക്കണമെന്നും ആവശ്യപ്പെട്ടു. കേസ് സംസാരിച്ച് ഒത്തു തീർപ്പാക്കി ഭീമമായ നഷ്ടപരിഹാര തുക വാങ്ങിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഒത്തുതീർപ്പിന് തയാറാകാതിരുന്ന പിതാവ് മഹാ ഖാപ് പഞ്ചായത്തിന് പെങ്കടുക്കില്ലെന്ന് അറിയിച്ചു.
കേസിൽ, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ശക്തമാണ്. ഇൗ പശ്ചാത്തലത്തിലാണ് കേസ് ഒത്തുതീർപ്പാക്കാൻ പ്രതികൾ ഖാപ് പഞ്ചായത്തിനെ സമീപിച്ചത്.
കേസ് ഒത്തുതീർപ്പിന് ജുനൈദിെൻറ കുടുംബം തയാറാണെന്ന് ഹരിയാന സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് വിവാദമായിരുന്നു. സർക്കാർ നടപടിക്കെതിരെ കുടുംബം പരസ്യമായി രംഗത്തുവരുകയും ചെയ്തു. കൂടാതെ, പ്രതികളെ സഹായിക്കുന്നുവെന്ന് ഹരിയാന അഡീഷനൽ എ.ജിക്കെതിരെ വിചാരണ കോടതിയും ആരോപണം ഉന്നയിച്ചു. ഇതേത്തുടർന്ന്, ആർ.എസ്.എസിെൻറ സംഘടന തലപ്പത്തുള്ള അഡീഷനൽ എ.ജി നവീൻ കൗഷികിന് രാജിെവക്കേണ്ടിയും വന്നു.
കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും പിന്നെ എങ്ങനെയാണ് ഒത്തുതീർപ്പിന് ശ്രമിക്കുകയെന്നും പിതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.