ചെന്നൈ: ഒരു കേസിൽ നടത്തിയ വിധി പ്രസ്താവം തെറ്റായിരുന്നെന്നും പുനഃപരിശോധിക്കണമെന്നും തുറന്ന് പറഞ്ഞ് മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്. ഒരു സിവിൽ കേസിലെ സ്വന്തം വിധിന്യായത്തെയാണ് അദ്ദേഹം വിമർശിച്ചത്.
നിങ്ങൾ ഒരു തെറ്റ് ചെയ്തുവെന്ന് തിരിച്ചറിയുകയും അത് തിരുത്താൻ തയാറാകുകയും ചെയ്യുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ബാർ അസോസിയേഷൻ (എം.ബി.എ) അക്കാദമിയും രാകേഷ് ലോ ഫൗണ്ടേഷനും, മുതിർന്ന അഭിഭാഷകൻ എൻ.ആർ. ഇളങ്കോ റോഡപകടത്തിൽ മരിച്ച മകന്‍റെ സ്മരണയ്ക്കായും സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലാണ് ആനന്ദ് വെങ്കിടേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
2018 ജൂലൈയിൽ പി. കല്യാണ ചക്രവർത്തി - ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ വിലയിരുത്തലുകൾ ശരിയായിരുന്നില്ല. പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശമായിരുന്നു കാരണം. സ്വന്തം വിഡ്ഢിത്തരങ്ങൾ ഏറ്റുപറയാൻ എനിക്ക് മടിയില്ല. ചെയ്തത് തെറ്റാണെന്ന് ബോധ്യമായാൽ അത് തിരുത്താൻ ശ്രമിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.