ന്യൂഡല്‍ഹി: ജസ്റ്റിസ് അരുൺ മിശ്രയുടെ പല വിധികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ജഡ്ജി ലോയയുടെ കേസോടെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിക്കകത്തും പുറത്തും ചർച്ചയാവുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിയായ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മോദി സര്‍ക്കാറിെൻറ താല്പര്യ പ്രകാരം മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കുകയായിരുന്നു.
മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരെ മറികടന്ന ഈ നടപടിക്കെതിരെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടക്കം നാലു ജഡ്ജിമാര്‍ സുപ്രീംകോടതി നിര്‍ത്തിവെച്ച് ഇറങ്ങിവന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്തസമ്മേളനം നടത്തി. എന്നാല്‍, അതിനുശേഷം രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായപ്പോള്‍ ബി.ജെ.പി സര്‍ക്കാറിന് താല്പര്യമുള്ള പ്രമാദമായ കേസുകളെല്ലാം ജസ്റ്റിസ് അരുണ്‍ മിശ്രക്ക് നല്കി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കടത്തിവെട്ടി. ഡല്‍ഹിയിലെ രവിദാസ് മന്ദിറിെൻറയും റിലയന്സിെൻറയും കേസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് വിധിപറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര കേരളത്തിലെ മരട് ഫ്ലാറ്റിെൻറ കാര്യത്തില്‍ കക്ഷികളെ യഥാവിധി കേള്‍ക്കാതെ ഇടിച്ചുപൊളിക്കാന്‍ ഉത്തരവിട്ടുവെന്ന വിമർശനവുമേറ്റുവാങ്ങി.
ജസ്റ്റിസ് അരുണ്‍ മിശ്രക്കുതന്നെയാണ് പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള കേസും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നല്‍കിയത്.
സുപ്രീംകോടതി ജീവനക്കാരിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ച കേസ് വന്നപ്പോള്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അതാദ്യം ഏല്പിച്ചതും ജസ്റ്റിസ് അരുണ്‍ മിശ്രയെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.