ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ് കർണൻ ഇന്ന് വിരമിക്കും. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറു മാസം തടവ് വിധിച്ച കർണൻ ഇപ്പോൾ ഒളിവിലാണ്. കർണെൻറ റിട്ടയർമെേൻറാടുകൂടി ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവവികാസങ്ങൾക്കുകൂടി അവസാനമാവുകയാണ്. മെയ് ഒമ്പതിനാണ് ഇന്ത്യൻ നിയമ സംവിധാനത്തിൽ ആദ്യമായി ഒരു ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിക്കുന്നത്. എന്നാൽ ഇതുവരെയുംപൊലീസിന് കർണനെ പിടികൂടാനായിട്ടില്ല.
മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ, സുപ്രീം കോടതിയിലയും ഹൈകോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീംകോടതി രജിസ്ട്രാർക്കും കത്തയച്ചതോടെയാണ് കർണൻ വേട്ടയാടപ്പെടാൻ തുടങ്ങിയത്. അഴിമതിയും ജാതി വിവേചനവും ജഡ്ജിമാർക്കിടയിലുണ്ടെന്നും ദലിതനായതിനാൽ തന്നോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. മദ്രാസ് ഹൈകോടതിയിൽ നിന്ന് കൊൽക്കത്ത ൈഹകോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീം േകാടതി കൊളീജിയത്തിെൻറ നടപടി റദ്ദാക്കിയും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു.
തെൻറ അധികാര പരിധിയിൽ കൈടത്തരുതെന്ന് സുപ്രീംകോടതിയോട് പറയാനും അദ്ദേഹം ധൈര്യം കാട്ടി. തനിക്ക് യാത്രാ വിലക്ക് നൽിയ സുപ്രീംകോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കർണനോട് കോതിയിൽ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും അനുസരിച്ചില്ല. കർണെൻറ മാനസിക നില പരിശോധിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി. അതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. തുടർന്നാണ് അദ്ദേഹത്തിനെതിരെ അറസ്ററ് വാറൻറ് പുറപ്പെടുവിച്ചത്. അതോടെ അദ്ദേഹം ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.