കൊല്‍ക്കത്ത/ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്‍റ് നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍, തനിക്കെതിരായ നടപടിയില്‍ വിശദീകരണം നല്‍കുന്നതിന് സുപ്രീംകോടതിയില്‍ ഹാജരാകില്ളെന്ന് വ്യക്തമാക്കി. മാര്‍ച്ച് 31നാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ഹാജരാകേണ്ടത്.
എന്നാല്‍, തന്നെ മന:പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് വഴങ്ങില്ളെന്നും സ്വവസതിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യറിയില്‍ ജാതി പീഡനമുണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ തുടങ്ങിയ കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനാണ് കല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി ജാമ്യമുള്ള വാറന്‍റ് പുറപ്പെടുവിച്ചത്.
അതിനിടെ, ജസ്റ്റിസ് കര്‍ണന് മനോനില തെറ്റിയെന്ന് മുതിര്‍ന്ന അഭിഭാഷന്‍ രാം ജത്മലാനി വിമര്‍ശിച്ചു. പറഞ്ഞ ഓരോ വാക്കും പിന്‍വലിച്ച് വിഡ്ഢിത്തത്തിന് ക്ഷമാപണം നടത്തുകയാണ് ജസ്റ്റിസ് കര്‍ണന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം തുറന്ന കത്തില്‍ ഉപദേശിച്ചു. താനൊരിക്കലും കാണാത്ത താങ്കള്‍ സ്വയം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധനായി തീര്‍ന്നുവെന്ന് പറഞ്ഞാണ് രാം ജത്മലാനി കത്തു തുടങ്ങുന്നത്.
ഒരു ഭ്രാന്തന്‍െറ പെരുമാറ്റമാണിതെന്നും അത് മാത്രമായിരിക്കും ഒരു പക്ഷേ പ്രതിരോധമെന്നും വിജയസാധ്യതയില്ളെന്നും രാം ജത്മലാനി കത്തില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഭ്രാന്തിന്‍െറ കാഠിന്യം അറിയില്ളെങ്കില്‍ തന്നെ വന്നുകണ്ടാല്‍ തലയില്‍ വല്ല ബോധവുമിട്ടുതരാം. അഴിമതി ആധിപത്യം നേടിയ രാജ്യത്ത് നീതിന്യായ സംവിധാനം മാത്രമാണ് സംരക്ഷണം. ഒരു അഭിഭാഷകനെന്ന നിലയില്‍ ജീവിതത്തിലുടനീളും പിന്നാക്കക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് താന്‍. പിന്നാക്കവിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാന്‍ കാരണമാകുകയാണ് താങ്കളെന്നും ജത്മലാനി കത്തില്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.