ന്യൂഡൽഹി: വിവാദങ്ങളിലകപ്പെട്ട കൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ തിങ്കളാഴ്ച വിരമിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ആറു മാസം തടവ് വിധിച്ച കർണൻ ഇപ്പോൾ ഒളിവിലാണ്. കർണെൻറ വിരമിക്കലോടെ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇതുവരെ ഇല്ലാത്ത സംഭവവികാസങ്ങൾക്കുകൂടി തൽക്കാലം സമാപനമായേക്കും. വിരമിക്കൽ ചടങ്ങുപോലും ഇല്ലാതെ കർണൻ കാണാമറയത്തുതന്നെയാണ്.
ആദ്യമായാണ് ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാൻ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഉത്തരവിട്ടത്. മേയ് ഒമ്പതിന് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നു. ഇന്ത്യൻ നിയമസംവിധാനത്തിൽ അതുവരെ സംഭവിക്കാത്ത ഒന്നായിരുന്നു അത്. പശ്ചിമ ബംഗാൾ പൊലീസ് കർണനെ പിടികൂടി ജയിലിലടക്കൻ അദ്ദേഹത്തിനു പിന്നാലെ പോയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ സർവിസിൽനിന്ന് വിരമിച്ച ദിവസമായ തിങ്കളാഴ്ച അദ്ദേഹം ചെന്നൈയിൽ വാർത്തസമ്മേളനം നടത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് വീണ്ടും ചെെന്നെയിലെത്തി.
1955 ജൂൺ 12നാണ് കർണെൻറ ജനനം. 2009ൽ മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി. 2016ൽ കൽക്കത്ത ഹൈകോടതിയിലേക്ക് മാറ്റി. മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ, സുപ്രീം കോടതിയിെലയും ഹൈകോടതികളിലെയും സിറ്റിങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രീംകോടതി രജിസ്ട്രാർക്കും കത്തയച്ചതോടെയാണ് കർണൻ കൂടുതൽ ശ്രദ്ധേയനാകുന്നത്. ഒരു വേള നീതിന്യായ വ്യവസ്ഥതന്നെ പകച്ചുനിന്നു. അഴിമതിയും ജാതിവിവേചനവും ജഡ്ജിമാർക്കിടയിലുണ്ടെന്നും ദലിതനായതിനാൽ തനിക്കെതിരെ വിവേചനം കാണിക്കുന്നുവെന്നും കർണൻ തുറന്നടിച്ചു. അതിനു കിട്ടിയ മറുപടി മദ്രാസ് ഹൈകോടതിയിൽനിന്ന് കൽക്കത്ത ൈഹകോടതിയിലേക്ക് സ്ഥലംമാറ്റം. സുപ്രീം േകാടതി കൊളീജിയത്തിെൻറ നടപടി ഹൈകോടതി ജഡ്ജി എന്ന നിലയിൽ ഉത്തരവിലൂെട റദ്ദാക്കിയും കർണൻ പിന്നെയും വിവാദങ്ങളിൽ നിറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് െജ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.
വിടവാങ്ങൽ ചടങ്ങും പ്രസംഗവുമില്ലാതെ വിരമിച്ച ഏക ഹൈകോടതി ജസ്റ്റിസാണ് കർണൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.