ജസ്​റ്റിസ്​ ലോയയുടെ മരണത്തിൽ ദുരൂഹത തുടരുകയാണോ?​ 

രാഷ്​ട്രീയ സമ്മർദ്ദങ്ങൾ ജഡ്​ജിമാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതി​​​​െൻറ ഉദാഹരണമാണ്​ ലോയ കേസ്​. ലോയയുടെ ദുരൂഹമരണം എങ്ങുമെത്താതെ അവസാനിക്കുന്നു. സി.ബി.​െഎ കോടതി ജഡ്​ജിയായിരുന്ന ബ്രിജ്​ ഗോപാൽ ഹർകിഷൻ ലോയ എന്ന ബി.എച്ച്​ ലോയ മരിച്ചത്​ 2014 ഡിസംബർ ഒന്നിനാണ്​. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ പ്രതിയായ സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്​ പരിഗണിച്ച ജഡ്​ജിയായിരുന്നു ലോയ. അമിത്​ ഷാക്കെതി​െര കടുത്ത നിലപാട്​ സ്വീകരിച്ചതിനാൽ ലോയയുടെ രാഷ്​ട്രീയക്കാർക്ക്​ അനഭിമതനായിരുന്നു

ലോയ മരിച്ച്​ മൂന്നുവർഷങ്ങൾക്ക്​ ശേഷം 2017 നവംബർ 20ന്​ കാരവൻ മാഗസിനിൽ ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളിൽ സംശയമുന്നയിച്ചുകൊണ്ട്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചതോടെയാണ്​ ദീരൂഹത വെളിച്ചത്തു വന്നത്​​. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള​വ​ർ​െ​ക്ക​തി​രെ സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ല്‍ ജ​ഡ്ജി ലോ​യ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന്​ പി​താ​വ് ഹ​ർ​കി​ഷ​ന്‍ ലോ​യ, സ​ഹോ​ദ​രി ഡോ. ​അ​നു​രാ​ധ ബി​യാ​നി, സ​ഹോ​ദ​രി പു​ത്രി നു​പു​ര്‍ ബാ​ല​പ്ര​സാ​ദ് ബി​യാ​നി, സു​ഹൃ​ത്തും അ​ഭി​ഭാ​ഷ​ക​നു​മാ​യ ഉ​ദ​യ് ഗ​വാ​രെ എ​ന്നി​വ​ര്‍ കാ​ര​വ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യത്​ വിവാദങ്ങൾക്ക്​ വഴിവെച്ചു.

അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​സി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ല്‍ അ​നു​കൂ​ല വി​ധി​ക്ക് അ​ന്ന​ത്തെ ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് മോ​ഹി​ത് ഷാ 100 ​കോ​ടി രൂ​പ​യും സ്വ​ത്തും ജ​ഡ്ജി ലോ​യ​ക്ക് വാ​ഗ്​​ദാ​നം ചെ​യ്തെ​ന്നും കാരവാൻ ലേഖനത്തിൽ പറയുന്നു. മാ​ത്ര​മ​ല്ല, അ​നു​കൂ​ല വി​ധി ന​ൽ​കു​ന്ന ദി​വ​സം ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മ​റ്റൊ​രു പ്ര​ധാ​ന വാ​ർ​ത്ത  ഇ​ട്ടു​കൊ​ടു​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി​യിരുന്നുവ​ത്രെ. എന്നാൽ ന്യാ​യ​മ​ല്ലാ​ത്ത കാര്യത്തിന്​ കൂട്ടുനി​ൽ​ക്കു​ക​യി​ല്ലെ​ന്നും ന്യയാധിപ പദവി രാ​ജി​വെ​ച്ച് നാ​ട്ടി​ല്‍ കൃ​ഷി​ക്കാ​ര​നാ​യി ക​ഴി​യു​മെ​ന്നും ജ​ഡ്ജി ലോ​യ സു​ഹൃ​ത്ത് ഉ​ദ​യ് ഗ​വാ​രെ​യോ​ട് പ​റ​ഞ്ഞ​ിരുന്നു. 

അതിനിടെയാണ്​ സുഹൃത്തായ സപ്​​ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പ​െങ്കടുക്കുന്നതിനായി ശ്രീകാന്ത്​ കുൽക്കർണി, എസ്​.എം മോദക്​, വി.സി ബാർദെ, രൂപേഷ്​ രാതി എന്നീ സഹപ്രവർത്തകർക്കൊപ്പം ലോയ നാഗ്​പൂരിലെത്തിയത്​. വിവാഹത്തിൽ പ​െങ്കടുക്കാൻ താത്​പര്യമില്ലാ​തിരുന്ന ലോയ​െയ കുടെ ഉണ്ടായിരുന്ന രണ്ടുപേർ നിർബന്ധിച്ചാണ്​ വിവാഹചടങ്ങിലേക്ക്​ കൂട്ടിക്കൊണ്ടുപോയത്​. 2014 നവംബർ 30 ന്​ ലോയ അവസാനമായി ഭാര്യയോട്​ സംസാരിച്ചു. ഡിസംബർ ഒന്നിന്​ ലോയ ഹൃദയാഘാതം മുലം മരിച്ചുവെന്നും മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി ലാത്തൂരിലേക്ക്​ കൊണ്ടുപോയെന്നും സഹോദരിക്ക്​ ഫോൺ സന്ദേശം ലഭിച്ചു.നാഗ്​പൂരിൽ നിന്ന്​ നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ ഒ​ാ​േട്ടായിൽ ദാന്തെ ആശുപത്രിയിലേക്ക്​ കൊണ്ടുപോ​െയന്നും അവിടെ നിന്ന്​ ഡോക്​ടർമാരു​െട നിർദേശ പ്രകാരം നാഗ്​പുരിലെ മെഡിട്രിന ആശുപത്രിയിലേക്ക്​ മാറ്റിയെന്നും കൂ​െടയുണ്ടായിരുന്നു ജഡ്​ജിമാർ പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ലോയ മരിച്ചിരുന്നു. ലോയയുടെ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിലു​ം മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ജഡ്​ജിമാരു​െട ​െപരുമാറ്റത്തിലും കുടുംബാംഗങ്ങൾ സംശയമുന്നയിച്ചു. 

ജ​ഡ്ജി ലോ​യ​ക്കു മു​മ്പ് സൊ​ഹ്റാ​ബു​ദ്ദീ​ന്‍, പ്ര​ജാ​പ​തി കേ​സി​ല്‍ വാ​ദം കേ​ട്ട ജ​ഡ്ജി ജെ.​ടി. ഉ​ട്പ​ടി​നെ പു​ണെ ജി​ല്ല ജ​ഡ്ജി​യാ​യി സ്ഥ​ലം മാ​റ്റിയാണ്​ ലോയയെ നിയമിച്ചത്​.  അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് നിർബന്ധം പിടിച്ചതാണ്​ ഉ​ട്പ​ടി​​​​​​െൻറ സ്ഥ​ലം മാ​റ്റത്തിനിട വരുത്തിയത്​. പിന്നീട്​ വന്ന ലോ​യ, അ​മി​ത് ഷാ​ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ ഇ​ള​വു ന​ൽ​കി​യെ​ങ്കി​ലും കേ​സ് ന​ട​ക്കു​ന്ന ദി​വ​സം അ​മി​ത് ഷാ ​മും​ബൈ​യി​ല്‍ ഉ​ണ്ടാ​കു​ന്ന പ​ക്ഷം ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​വെ​ച്ചി​രു​ന്നു. അ​ത് ലം​ഘി​ക്ക​പ്പെ​ട്ട​തോ​ടെ ലോ​യ​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. 

തുടർന്ന്​ ലോയ സൗകര്യപൂർവം മരിച്ചു. ലോ​യ​യു​ടെ മ​ര​ണ​ശേ​ഷം നി​യ​മി​ത​നാ​യ ജ​ഡ്ജി എ​സ്.​ജെ. ശ​ർ​മ അ​മി​ത് ഷാ ​അ​ട​ക്കം 15 പേ​രെ കേ​സി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി വിധി പുറപ്പെടുവിച്ചു. മാ​ത്ര​മ​ല്ല, ത​​​​​​െൻറ മു​ൻ​ഗാ​മി​യു​ടെ മ​ര​ണം വി​വാ​ദ​മാ​യി​രി​ക്കെ കേ​സി​ലെ വി​ചാ​ര​ണ റി​പ്പോ​ർ​ട്ട്​് ചെ​യ്യ​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​  വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇതോടെ ലോയയുടെ മരണത്തിൽ ദുരൂഹതയേറി. മരണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന്​ വിവിധ കോണുകളിൽ നിന്ന്​ ആവശ്യമുയർന്നു. 

ഇതിനിടെ, ത​നി​ക്കോ അ​മ്മ​​ക്കോ സ​ഹോ​ദ​രി​ക്കോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ അ​തി​ന്​ ഉ​ത്ത​ര​വാ​ദി ജ​സ്​​റ്റി​സ് മോ​ഹി​ത് ഷാ ​ആ​യി​രി​ക്കു​മെ​ന്ന് ലോ​യ​യു​ടെ മ​ക​ന്‍ അ​നൂ​ജ് എ​ഴു​തി​യ ക​ത്ത് ഡോ. ​അ​നു​രാ​ധ ബി​യാ​നി​യു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന്​ റിപ്പോർട്ടുകൾ പുറത്തു വന്നു. എന്നാൽ അ​ച്ഛ​​​​​​െൻറ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്നും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു​ത​ന്നെ​യാ​ണ് അ​ച്ഛ​ന്‍ മ​രി​ച്ച​തെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​മാ​യെ​ന്നും ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സി​നോ​ട് അ​നൂ​ജ് പ​റ​ഞ്ഞ​ു. ഇത്​ സമ്മർദ്ദം മൂലമാണെന്ന്​ അനൂജി​​​​െൻറ അമ്മാവൻ വിശദീകരിച്ചത്​ വിവാദങ്ങൾക്ക്​ ആക്കം കൂട്ടി. 

ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്​ ഏൽപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി മുതിർന്ന ജഡ്​ജിമാർ തന്നെ വാർത്താസമ്മേളനം നടത്തി ചീഫ്​ ജസ്​റ്റിസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ജഡ്​ജിമാരുടെ വാർത്താസമ്മേളനത്തോടെ ​േലായയു​െട ദുരൂഹമരണം അന്വേഷിക്കണമെന്ന കേസിൽ രണ്ടു​ തവണ വാദം കേട്ട 
ജസ്​റ്റിസ്​ അരുൺമിശ്ര കേസിൽ നിന്ന്​ പിൻമാറി. പിന്നീടാണ്​ കേസ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചിലെത്തുന്നത്​. എന്നാൽ ലോയയുടെ മരണത്തിന്​ ദുരൂഹതയില്ലെന്നും സഹജഡ്​ജിമാരുടെ മൊഴി അവിശ്വസിക്കേ​ണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന്​ കോടതി വിധിച്ചിരിക്കുന്നത്​. 
 

Tags:    
News Summary - Justice Loya's Death - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.