ചീഫ്​ ജസ്​റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നതിൽ നിന്ന്​ ജസ്​റ്റിസ്​ രമണ പിന്മാറി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ്​ അന്വേഷണത്തിൽ നിന്ന് ​ ജസ്​റ്റിസ്​ രമണ പിന്മാറി. രഞ്​ജൻ ഗൊഗോയിക്കെതിരെ പരാതി നൽകിയ യുവതി ജസ്​റ്റിസ്​ രമണയെ അന്വേഷണസമിതിയിൽ ഉൾപ്പെടുത്തിയതിനെ എതിർത്തിരുന്നു. ഇതേ തുടർന്നാണ്​ പിന്മാറ്റമെന്നാണ്​ റിപ്പോർട്ടുകൾ.

ജസ്​റ്റിസ്​ രമണ ചീഫ്​ ജസ്​റ്റിസിൻെറ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും അടുത്ത സുഹൃത്താണെന്നുമായിരുന്നു പരാതിക്കാരിയായ യുവതിയുടെ ആരോപണങ്ങ​ൾ. രമണയെ അന്വേഷണത്തിൽ നിന്ന്​ മാറ്റി നിർത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Justice NV Ramana recuses from panel-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.