ന്യൂഡൽഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. ന ിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നവംബർ 17ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ ന വംബർ 18ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
നാഗ്പുർ സർവകലാശാലയിൽനിന്ന് 1978ൽ നിയമ ബിരുദം േനടിയ ജസ്റ്റിസ് ബോബ്ഡെ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്താണ് അഭിഭാഷകവൃത്തി തുടങ്ങിയത്. ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിൽ 21 വർഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച് 1998ൽ സീനിയർ അഭിഭാഷകനായി.
ബോബ്ഡെക്ക് 2021 ഏപ്രിൽ 23 വരെ കാലാവധിയുണ്ട്. നിലവിൽ മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ മുംബൈ, നാഗ്പുർ കാമ്പസുകളുടെ ചാൻസലറാണ്.
ബാബരി ഭൂമി കേസിൽ ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിലുള്ള ജസ്റ്റിസ് ബോബ്ഡെയെ ആയിരുന്നു കോളിളക്കം സൃഷ്ടിച്ച ലൈംഗികപീഡന കേസിൽ തനിെക്കതിരായ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.