ന്യൂഡൽഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡ െ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ര ാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ കാലാവധി പ ൂർത്തിയാക്കിയ രഞ്ജൻ ഗൊഗോയിയുടെ പിൻഗാമിയായാണ് ബോബ്ഡെ ചുമതലയേൽക്കുന്നത്.
1956 ഏപ്രിൽ 24ന് നാഗ്പുരിൽ ജനിച്ച ബോബ്ഡെ നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയശേഷം 1978ൽ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തിൽ ബോംബെ ഹൈകോടതിയിൽ ആദ്യമായി ജഡ്ജിയായി.
2012ൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായ ബോബ്ഡെ 2013 ഏപ്രിൽ 12നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയത് ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയായിരുന്നു. ബാബരി ഭൂമി കേസിൽ ചീഫ് ജസ്റ്റിസിെൻറ അഞ്ചംഗ ബെഞ്ചിലുമുണ്ടായിരുന്നു.
#WATCH Delhi: Justice Sharad Arvind Bobde takes oath as the 47th Chief Justice of India. He succeeds Justice Ranjan Gogoi. pic.twitter.com/Spb5Eys5KS
— ANI (@ANI) November 18, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.