ന്യൂഡൽഹി: എവിടെയോ പാചകക്കാരനായി ആ കുട്ടിക്കുറ്റവാളി ഇപ്പോഴുമുണ്ട്, കൂട്ടുപ്രതികൾക്ക് ലഭിച്ച വധശിക്ഷയെക്കുറിച്ചറിയാതെ. രാജ്യമനസ്സാക്ഷിയെ മുറിവേൽപ്പിച്ച നിർഭയ ബലാത്സംഗക്കേസിൽ നാലുപേരുടെ വധശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചത്. പുതുജീവിതത്തിലേക്ക് കടന്ന അഞ്ചാം പ്രതിയായ കുട്ടിക്കുറ്റവാളിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറല്ല. നിർഭയയെ ക്രൂരമായി ഉപദ്രവിച്ചതിൽ പ്രധാന പങ്കും കുട്ടിക്കുറ്റവാളിക്കായിരുന്നു എന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, സംഭവം നടക്കുേമ്പാൾ 18 വയസ്സ് തികഞ്ഞില്ല എന്ന കാരണത്താൽ കോടതി നാലുവർഷത്തെ ശിക്ഷ വിധിക്കുകയും പ്രതിയെ ജുവൈനൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.
മാസങ്ങൾ മാത്രമായിരുന്നു പ്രതിക്ക് 18 തികയാനുണ്ടായിരുന്നത്. ജുവനൈൽ നിയമം മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യംവഹിച്ചു. നാലുവർഷത്തെ ശിക്ഷ കഴിഞ്ഞ് 2015 ഡിസംബർ 20ന് പുറത്തിറങ്ങിയ ഇയാളുടെ പുനരധിവാസം ഒരു എൻ.ജി.ഒ ഏറ്റെടുത്തു. കുറച്ചുദിവസം സൗത്ത് ഡൽഹിയിലെ ഒരു കേന്ദ്രത്തിൽ കഴിഞ്ഞശേഷം പുനരധിവാസത്തിെൻറ ഭാഗമായി ദക്ഷിണേന്ത്യയിലേക്ക് എൻ.ജി.ഒ കൊണ്ടുപോയി. ജയിലിൽവെച്ച് പാചകവും ടെയ്ലറിങ്ങും പഠിച്ചിരുന്ന ഇയാളെ ഹോട്ടലിൽ പാചകക്കാരനായി നിയമിച്ചു. ഹോട്ടൽ ഉടമക്കും ഇയാൾ പ്രതിയാണെന്നകാര്യം അറിയില്ല.
11ാം വയസ്സിൽ നാടുവിട്ട് ഡൽഹിയിലെത്തിയപ്പോൾ നിർഭയക്കേസിൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്ത ഒന്നാം പ്രതി രാംസിങ് ബസ് വൃത്തിയാക്കുന്ന ജോലി നൽകി കൂടെ ക്കൂട്ടുകയായിരുന്നു. ഇതിനിെട ലഹരിക്ക് അടിപ്പെട്ടു. നിർഭയസംഭവത്തിനുമുമ്പ് മറ്റൊരു പെൺകുട്ടിെയയും ഉപദ്രവിക്കാൻ ശ്രമിച്ചിരുെന്നന്ന് ജയിലിലെ കൗൺസലിങ്ങിൽ പ്രതി പറഞ്ഞിരുന്നു. ജയിൽജീവിതത്തിനിടയിൽ അധികൃതർ നിർബന്ധിച്ചതിെനത്തുടർന്ന് ഒരു തവണ മാതാവിനെ വിളിച്ച് സംസാരിച്ചിരുന്നു. നിരന്തര കൗൺസലിങ്ങിെൻറയും മറ്റും ഭാഗമായാണ് പുതിയജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് പുനരധിവാസം ഏറ്റെടുത്ത സംഘടനയുടെ വക്താവ് പറഞ്ഞു. പിതാവ് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ഇതോടെയാണ് ഇളയ നാല് സഹോദരങ്ങളെയും കുടുംബെത്തയും വിട്ട് ഡൽഹിയിലെത്തിയത്. കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ജനരോഷം ഭയന്നാണ് ദക്ഷിണേന്ത്യയിലേക്ക് മാറ്റിയതെന്നും എൻ.ജി.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.