ബാക്ക്​ ബെഞ്ചർ പ്രയോഗം; രാഹുൽ ഗാന്ധിക്ക്​ മറുപടിയുമായി ​ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ബി.ജെ.പിയിൽ ഒരു ബാക്ക്​ ബെഞ്ചറായി മാറിയെന്നും കോൺ​ഗ്രസിലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നുവെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്​താവനക്ക്​ മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ​. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ രാഹുൽ ഗാന്ധിക്ക്​ ഈ ഉത്​കണ്​ഠ ഉണ്ടായിരുന്നു​വെങ്കിൽ ഇപ്പോൾ സാഹചര്യം മ​റ്റൊന്നാകുമായിരുന്നുവെന്ന്​ സിന്ധ്യ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുന്നതിനിടെയാണ്​ രാഹുൽ ഗാന്ധി, സിന്ധ്യ ബി.ജെ.പിയിൽ ഒരു ബാക്ക്​ ബെഞ്ചറായി മാറിയെന്ന്​ പറഞ്ഞത്​. 'കോൺഗ്രസിനൊപ്പം തുടർന്നിരുന്നെങ്കിൽ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ, ബി.ജെ.പിയിൽ അദ്ദേഹം ഒരു ബാക്ക്​ ബെഞ്ചറായി മാറി.

കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക്​ അവസരമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന്​. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു' -രാഹുൽ പറഞ്ഞു.

'എഴുതിെവ​ച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ (ബി.ജെ.പിയിൽ) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ (കോൺഗ്രസിൽ) തിരിച്ചെത്തേണ്ടിവരും' -രാഹുൽ കൂട്ടിച്ചേർത്തു.

2020 മാർച്ചിലാണ്​ മധ്യപ്രദേശിലെ മുതിർന്ന നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ടത്​. തുടർന്ന്​​ കമൽനാഥിന്‍റെ നേതൃത്വത്തിലെ കോൺഗ്രസ്​ സർക്കാർ വീഴുകയും ബി.ജെ.പി അധികാരത്തിലേറുകയും ചെയ്​തു. 

Tags:    
News Summary - Jyotiraditya Scindia responds to Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.