മെഹുവ മൊയ്ത്ര

'എന്നെ സംബന്ധിച്ച് കാളി ദേവി മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ്'; കാളിയുടെ പോസ്റ്റർ വിവാദത്തിൽ മഹുവ മൊയ്ത്ര

ന്യൂഡൽഹി: ലീന മണിമേഖലയുടെ കാളി ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

ചിത്രത്തിന്‍റെ കാളി ദേവി സിഗരറ്റ് വലിക്കുന്ന പോസ്റ്ററാണ് വിവാദമായത്. 'നിങ്ങളുടെ ദൈവം എങ്ങനെയാണെന്ന് സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ചില സ്ഥലങ്ങളിൽ വിസ്കി ഉൾപ്പടെയുള്ളവ ദൈവങ്ങൾക്ക് അർപ്പിക്കാറുണ്ട്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇത് ദൈവനിന്ദയാണ്'- മൊയ്ത്ര പറഞ്ഞു.

സംവിധായക ലീന മണിമേഖല ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് വിമർശനങ്ങൾ ഉയർന്നു.

കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ രംഗത്തെത്തുകയും ചെയ്തു.

Tags:    
News Summary - Kaali to me is a meat-eating, alcohol-accepting goddess: Mahua Moitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.