ഹരിദ്വാർ: അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് അഭയാർഥികേളാടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. ചില രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ട്രംപിെൻറ തീരുമാനം പുന:പരിശോധക്കണമെന്നും സത്യാർഥി ആവശ്യപ്പെട്ടു. കുട്ടികൾക്കായി എല്ലാ ഹൃദയങ്ങളും വാതിലുകളും അതിർത്തികളും തുറന്ന് വെക്കണമെന്നും സത്യാർഥി പറഞ്ഞു.
ജർമ്മനി,തുർക്കി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിലെ കുട്ടികളെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. കുട്ടികളെ അഭയാർഥികളാക്കുന്ന സാമൂഹിക- രാഷ്്ട്രീയ സാഹചര്യങ്ങളിൽ അവർക്ക് ഒരു പങ്കുമില്ല. കുട്ടികൾ നിസഹായരായ ഇരകളാണെന്നും അവർ കൂടുതൽ നല്ല സമീപനം അർഹിക്കുന്നുണ്ടെന്നും സത്യാർഥി പറഞ്ഞു.
എല്ലാ ഹൃദയങ്ങളും വാതിലുകളും അതിർത്തികളും കുട്ടികൾക്കായി തുറന്ന് കൊടുക്കണം. ആസ്ട്രിയൻ പാർലിമെൻറിൽ സംസാരിച്ചപ്പോഴും ഞാൻ ഇതു തന്നെയാണ് സൂചിപ്പിച്ചത്. ആസ്ട്രിയയും അഭയാർഥികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അമേരിക്കയോടും തനിക്ക് ഇതാണ് പറയാനുള്ളതെന്നും സത്യാർഥി പറഞ്ഞു. അഭയാർഥികളായ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി അമേരിക്ക നടപ്പിലാക്കണമെന്നും സത്യാർഥി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.