കൈലാശ് സത്യാര്‍ഥി നര്‍മദ യാത്രയില്‍ അണിചേര്‍ന്നു

ഭോപാല്‍: നൊബേല്‍ പുരസ്കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കൈലാശ് സത്യാര്‍ഥി നര്‍മദ യാത്രയില്‍ അണിചേര്‍ന്നു. നദി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര ചരിത്രപരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ജാതി, മത ഭേദമന്യേ മുഴുവന്‍ ജനങ്ങളും ഒരേ സ്വരത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ അവിടെ പുതിയ ഒരു സംസ്കാരവും സമൂഹവും ഉടലെടുക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യാത്രയുടെ 30ാം ദിനത്തില്‍ ഹൊഷാന്‍ബാദ് ജില്ലയിലെ പന്‍സിഖട്ട് ഗ്രാമത്തിലേക്ക് പ്രവേശിച്ച യാത്രയില്‍ അണിചേര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു സത്യാര്‍ഥി. ലണ്ടനിലെ തെംസ് നദിയെ പോലെയും ജര്‍മനിയിലെ റീന്‍ നദിയെ പോലെയും നര്‍മദയെയും നമുക്ക് ശുദ്ധീകരിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - kailash satyarthi joined narmada yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.