'കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയം'; സ്ഫോടന പശ്ചാത്തലത്തിൽ വിമർശനവുമായി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: എറണാകുളം കളമശ്ശേരിയിൽ യഹോവ വിശ്വാസികളുടെ കൺവെൻഷനിൽ നടന്ന സ്ഫോടനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. പ്രീണന രാഷ്ട്രീയത്തിന്‍റെ വില എല്ലാ വിഭാഗത്തിലെയും സാധാരണക്കാരായ ജനങ്ങളാണ് വഹിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പലസ്തീൻ അനുകൂല യോഗത്തിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്തത് കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരമാണ്. കോൺഗ്രസും, സി.പി.എമ്മും, യു.പി.എയും ഇൻഡ്യ സഖ്യവും നടത്തുന്ന നാണംകെട്ട രാഷ്ട്രീയമാണിത്. ഹമാസിനെപോലൊരു തീവ്രവാദ സംഘടനയുടെ നേതാവിനെ ക്ഷണിച്ച് കേരളത്തിൽ ജിഹാദുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇവരെന്നും മന്ത്രി പറഞ്ഞു. ആർക്കും അ‍്യൽവാസികളെ മാത്രമേ ഉപദ്രവിക്കൂ എന്ന് കരുതി പാമ്പിനെ വളർത്താൻ സാധിക്കില്ല, ഒരുനാൾ അത് തിരിഞ്ഞുകൊത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. സംഭവച്ചിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഇന്ന് വൈകീട്ടായിരുന്നു സമ്മേളനത്തിന്റെ സമാപനം. 2000 ത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഖല സമ്മേളനമായതിനാൽ പല സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തിയിരുന്നു. ആളുകൾ കസേരയിലിരുന്നാണ് പ്രാർഥിച്ചിരുന്നത്. കണ്ണടിച്ചിരുന്നതിനാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞി​ല്ലെന്ന് രക്ഷപ്പെട്ടവർ പറയുന്നു.

Tags:    
News Summary - Kalamassery blast: Union minister slams CPM, Congress in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.