ബംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ബംഗളൂരു ഇൗസ്റ്റ് മേഖലയിൽ നടന്ന പ്രതിഷേധം അക്രമത്തിൽ കലാശിച്ച സംഭവത്തിൽ ബംഗളൂരു കോർപറേഷൻ കൗൺസിലറിെൻറ ഭർത്താവ് അറസ്റ്റിൽ. ബി.ബി.എം.പി നാഗവാര 23ാം വാര്‍ഡ് കോർപറേറ്റർ ഇർഷാദ് ബീഗത്തിെൻറ ഭർത്താവ് കലിം പാഷയാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. ആൾക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരായ കേസ്.
കലിംപാഷ അടക്കം 60 പേരാണ് അറസ്റ്റിലായത്. സെൻട്രൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ എഫ്.െഎ.ആറിൽ എസ്.ഡി.പി.െഎ നേതാക്കളടക്കം 317 പേരുടെ പേരാണുള്ളത്. ഇതുവരെ 206 പേർ അറസ്റ്റിലായതായി സെൻട്രൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമീഷണർ കുൽദീപ് ജെയിൻ പറഞ്ഞു. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി.
അറസ്റ്റിലായവരിൽ കോടതി റിമാൻഡ് ചെയ്ത 80 പേരെ വ്യാഴാഴ്ച രാത്രി രണ്ട് ബസുകളിലായി ബെള്ളാരി ജയിലിലേക്ക് മാറ്റി. പ്രതികളെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ എത്തിച്ചാൽ സംഘർഷ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടർന്നാണ് ഇവരെ ബെള്ളാരിയിലേക്ക് മാറ്റിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.