പിണറായിക്ക്​ ആശംസകളുമായി കമൽഹാസൻ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസകളുമായി നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസൻ. 'പ്രിയ സഖാവ്​ പിണറായി വിജയൻ കേരളത്തി​െൻറ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്​. സത്യസന്ധവും പ്രാപ്​തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന്​ തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ്​ അദ്ദേഹം. ഫോണിൽ വിളിച്ച്​ ആശംസകൾ നേർന്നിരുന്നു. വരും അഞ്ചുവർഷക്കാലം കേരളം കൂടുതൽ കരു​േത്താടെ തിളങ്ങ​െട്ട' എന്ന് ​ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു​.

മഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സി.പി.ഐ), കെ.എൻ. ബാലഗോപാൽ (സി.പി.എം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണൻ (സി.പി.എം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരുമാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.

Tags:    
News Summary - Kamal Haasan congratulates Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.