ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴിന പരിപാടി പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ. കാഞ്ചിപുരത്ത് വാർത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. തമിഴ്നാട്ടിൽ തെൻറ പാർട്ടി അധികാരത്തിൽ കയറിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസ ശമ്പളം വിതരണം ചെയ്യുമെന്നാണ് മുഖ്യ വാഗ്ദാനം.
മുഴുവൻ വീടുകളിലും വിദ്യാർഥികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പ്രയോജനകരമാവുന്നവിധത്തിൽ സൗജന്യമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്യും. ഇൻറർനെറ്റ് പൊതുജനങ്ങളുടെ അടിസ്ഥാനാവകാശമാക്കും. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന, അഴിമതി തുടച്ചുനീക്കുക, തൊഴിലില്ലായ്മക്ക് പരിഹാരം, കർഷകർക്ക് പ്രത്യേക ധനസഹായം തുടങ്ങിയ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.
ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അറിയിച്ച കമൽഹാസൻ പലയിടങ്ങളിലും പാർട്ടി പ്രചാരണ പരിപാടികൾക്ക് പൊലീസ് അനുമതി ലഭ്യമാവുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. രജനികാന്ത് പാർട്ടി പ്രഖ്യാപനം നടത്തിയതിനുശേഷം മാത്രമേ അദ്ദേഹവുമായി യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് പറയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.