കമല്‍ഹാസന് കോവിഡ്; നടന്‍ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ചെന്നൈ: സൂപ്പർ സ്റ്റാർ കമൽഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കമലിപ്പോൾ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

'യു.എസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.'- കമല്‍ഹാസന്‍ ട്വിറ്ററിൽ കുറിച്ചു.


അസുഖത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് കല്‍ഹാസന്‍ പിറന്നാള്‍ ആഘോഷിച്ചത്. നിലവില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രമില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

Tags:    
News Summary - Kamal Haasan tests COVID positive after returning from US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.