ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡൻറും നടനുമായ കമൽഹാസൻ തെൻറ ജീവിതത്തിലാദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നു.
ചെന്നൈ രാമപുരത്തെ എം.ജി.ആറിെൻറ വസതികൂടി ഉൾപ്പെടുന്ന ആലന്തൂർ നിയമസഭ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.
മണ്ഡലമെങ്ങും കമൽഹാസെൻറ ബാനറുകളും പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലന്തൂർ നിയമസഭ മണ്ഡലം ഉൾപ്പെട്ട ശ്രീപെരുമ്പുത്തൂരിൽ മക്കൾ നീതി മയ്യം സ്ഥാനാർഥിക്ക് 1.3 ലക്ഷം വോട്ട് കിട്ടിയിരുന്നു.
ഇതിൽ ആലന്തൂരിൽ മാത്രം 22,000 വോട്ടുകളും ലഭിച്ചു. എം.ജി.ആറിെൻറ യഥാർഥ പിൻഗാമി താനാണെന്ന അവകാശവാദവുമായുള്ള കമലിെൻറ രംഗപ്രവേശം ദ്രാവിഡ മുന്നണികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
1967, 1971 വർഷങ്ങളിൽ എം.ജി.ആർ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആലന്തൂരിലാണ്. അന്ന് 'പറങ്കിമല'യെന്ന പേരിലാണ് മണ്ഡലം അറിയപ്പെട്ടിരുന്നത്. കമൽഹാസൻ രണ്ടു സീറ്റുകളിൽ മത്സരിക്കുന്നപക്ഷം കോയമ്പത്തൂർ സൗത്തിനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.