ന്യൂഡൽഹി: ഹിന്ദി തെന്നിന്ത്യൻ ഭാഷസംവാദത്തിൽ അഭിപ്രായം പങ്കുവെച്ച് നടൻ കമൽ ഹാസൻ. നമ്മൾ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ്, പക്ഷെ നമ്മൾ ഐക്യമുള്ളവരായി തുടരുന്നു എന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
നമ്മൾ അമേരിക്കയെ പോലെയല്ലെന്നും വ്യത്യസ്തരാണെന്നും അതാണ് ഈ രാജ്യത്തിന്‍റെ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു. 'ഞാനൊരു ഇന്ത്യനാണ്. താജ് മഹൽ എന്‍റേതാണ്, മഥുരൈ ക്ഷേത്രം നിങ്ങളുടേതാണ്. കശ്മീർ എന്‍റേതെന്നപോലെ കന്യാകുമാരി നിങ്ങളുടേതുമാണ്'- കമൽ ഹാസൻ പറഞ്ഞു. കൂടാതെ 'പാൻ ഇന്ത്യ' സിനിമ എന്ന വിശേഷണം പുതിയ നാണയമാണെന്നും ഇന്ത്യൻ സിനിമയെപ്പോഴും നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഹിന്ദി നടൻ അജയ് ദേവഗണും കന്നട നടൻ കിച്ച സുദീപും തമ്മിൽ ഹിന്ദി ഭാഷയെ കുറിച്ച് ട്വിറ്ററിൽ സംവാദം നടന്നിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് ഹിന്ദി സിനിമകൾ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റുന്നതെന്ന് അജയ് ദേവഗൺ ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.