ന്യൂഡൽഹി: പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കിൽ പാർട്ടി വിട്ടുപോകാൻ തയാറാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. ബുധനാഴ്ചയാണ് കമൽനാഥ് ഇക്കാര്യം പറഞ്ഞത്. തനിക്ക് യാത്രയപ്പ് തരാൻ പാർട്ടി പ്രവർത്തകർക്ക് ഇഷ്ടമാണെങ്കിൽ പോകാൻ താൻ തയാറാണെന്ന് കമൽനാഥ് പറഞ്ഞു. ചിന്ദ്വാരയിലെ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
അയോധ്യയിലെ രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കമൽനാഥ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പാർട്ടി വിടാനുള്ള തീരുമാനമെടുക്കില്ല. ഇക്കാര്യത്തിൽ പ്രവർത്തകർ തീരുമാനമെടുക്കണമെന്നും കമൽനാഥ് പറഞ്ഞു.
രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണ്. അത് സ്വന്തം ക്രെഡിറ്റെന്ന രീതിയിൽ ബി.ജെ.പി എടുക്കരുത്. ബി.ജെ.പി അധികാരത്തിലെത്തിയതിനാൽ അവർ രാമക്ഷേത്രം നിർമിച്ചു. കമൽനാഥ് കോൺഗ്രസ് വിട്ടേക്കുമെന്ന് ബി.ജെ.പിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.