കമൽനാഥിന് രാജ്യസഭ സീറ്റില്ല; മധ്യപ്രദേശിൽ അശോക് സിങ് കോൺഗ്രസ് സ്ഥാനാർഥി

ന്യൂഡൽഹി: ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങളും സമ്മർദങ്ങളും ബാക്കിനിൽക്കെ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിന് രാജ്യസഭ സീറ്റില്ല. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റിലേക്ക് ഈ മാസം 27ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള പ്രധാന സ്ഥാനാർഥികളെ കോൺഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ച കൂട്ടത്തിൽ കമൽനാഥിനെ ഉൾപ്പെടുത്തിയില്ല.

മധ്യപ്രദേശിൽ അശോക് സിങ്ങാണ് കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന അഭിഭാഷകനും പാർട്ടി വക്താവുമായ അഭിഷേക് സിങ്വി ഹിമാചൽ പ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. രേണുക ചൗധരി, അനിൽകുമാർ യാദവ് എന്നിവർ തെലങ്കാനയിൽനിന്നും അജയ് മാക്കൻ, ഡോ. സയ്യിദ് നസീർ ഹുസൈൻ, ജി.സി ചന്ദ്രശേഖർ എന്നിവർ കർണാടകത്തിൽനിന്നും പത്രിക നൽകും. ബിഹാറിൽ ഡോ. അഖിലേഷ് പ്രസാദ് സിങ്, മഹാരാഷ്ട്രയിൽ ചന്ദ്രകാന്ത് ഹന്ദോർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ.

Tags:    
News Summary - Kamal Nath has no Rajya Sabha seat; Ashok Singh Congress candidate in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.