ഭോപാൽ: കമൽനാഥ് പാർട്ടിയിൽ തുടരുമെന്നും എങ്ങും പോകുന്നില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കമൽനാഥ് തന്നോട് പറഞ്ഞതായും പട്‌വാരി കൂട്ടിച്ചേർത്തു.
ബി.ജെ.പി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഗാന്ധി കുടുംബവുമായുള്ള തന്റെ ബന്ധം അചഞ്ചലമാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനൊപ്പം ജീവിക്കുകയും അവസാനംവരെ അതിൽ തുടരുമെന്നും കമൽനാഥ് പറഞ്ഞതായി പട്‌വാരി വ്യക്തമാക്കി. പാർട്ടി വിടുമെന്ന ഊഹാപോഹങ്ങളിൽ ശരിയായ സമയത്ത് കമൽനാഥ് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കമൽനാഥിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് സജ്ജൻ സിങ് വർമ അദ്ദേഹവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പാർട്ടി വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ആരുമായും ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നുമാണ് കമൽനാഥ് പറഞ്ഞതെന്ന് സജ്ജൻ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.