കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക്​ ക്ഷണിച്ച്​ കമൽഹാസൻ

ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് ക്ഷണം. ചർച്ചകൾക്കുള്ള വാതിൽ ഇപ്പോഴും തുറന്ന് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന ഡി.എം.കെയുടെ നിലപാടിൽ അമർഷം പുകയുകയാണ്​. ഇക്കുറി 40 സീറ്റ്​ വേണമെന്നാണ്​ കോൺഗ്രസ്​ നിലപാട്​​. അതെ സമയം നിലവിലെ സാഹചര്യത്തിൽ 20-25 സീറ്റില്‍ കൂടുതൽ നല്‍കാനാകില്ലെന്ന നിലപാടിലാണ് സ്റ്റാലിന്‍.

രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.

Tags:    
News Summary - kamalhaasan invites congress to third front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.