കങ്കണ റണാവത്ത്​

സി.എ.എയുടെ ഗതി കർഷക ബില്ലിനും വരും, ദയവായി അതിന്​ അനുവദിക്കരുത്​ -കങ്കണ റണാവത്ത്​

കർഷക പ്രക്ഷേഭത്തിൽ പ​ങ്കെടുക്കുന്നവരെ അധിക്ഷേപിച്ചും ബില്ലുകൾ ഉടൻ നടപ്പാക്കണമെന്നാവശ്യ​െപ്പട്ടും നടി കങ്കണ റണാവത്ത്​. സി.എ.എ നിയമം മാറ്റിവച്ചതുപോലെ സമരങ്ങൾ കണ്ട്​ കർഷക ബില്ലുകൾ ഉപേക്ഷിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങൾക്ക്​ ശേഷവും കർഷകരെ പിന്തുണയ്ക്കുന്നവരേയും നടി ട്വിറ്ററിലൂടെ ചോദ്യംചെയ്​തു.


'വളരെയധികം ഭീകരതകൾക്ക്​ ശേഷം സി‌എ‌എ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാൽ കർഷക ബില്ലും പിൻവലിക്കാനാണ്​ സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ ദേശീയ സർക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ്​ എല്ലായിടത്തും വിജയിക്കുന്നത്​. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്​ കറുത്തനാളുകളാണ്​. ദയവായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക' -പി.എം.ഒ ഇന്ത്യയെ ടാഗ്​ ചെയ്​തുകൊണ്ട്​ കങ്കണ കുറിച്ചു.

റിപ്പബ്ലിക്​ ദിനത്തിൽ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ട്രാക്​ടർ റാലിയിലുണ്ടായ അക്രമങ്ങളിൽ 19 ​േപരെ അറസ്റ്റ്​ ചെയ്തെന്ന്​ ഡൽഹി പൊലീസ് അറിയിച്ചു​. 50 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ്​ പറയുന്നു. സംഭവത്തിൽ 25 എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടികൈറ്റ്, മേധ പട്കർ എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക സമരത്തിലുണ്ടായ സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ്​ ഡലഹി നടപ്പാക്കുന്നത്​​. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയടക്കം കേസുകൾ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. ഒാരോ സംഘർഷത്തിലും ​വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനും​ നീക്കമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.