രാഹുൽ ഗാന്ധി ഏറ്റവും അപകടകാരിയെന്ന വിവാദ പരാമർശവുമായി കങ്കണ റണാവത്ത്

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഏറ്റവും അപകടകാരിയാണെന്ന വിവാദ പരാമർശവുമായി സിനിമ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. രാജ്യത്തെയും അതിന്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ രാഹുൽ ഗാന്ധി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും എക്‌സിലെ പോസ്റ്റിൽ കങ്കണ ആരോപിച്ചു.

പുതിയ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടും മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരായ ആരോപണങ്ങളും സംബന്ധിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി അഭിപ്രായം പറഞ്ഞിരുന്നു.

യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ഏറ്റവും പുതിയ വിവാദങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സെബിയുടെ തലവൻ മാധബി പുരി ബുച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എന്തുകൊണ്ടാണ് ബുച്ച് ഇതുവരെ രാജിവെക്കാത്തതെന്നും സർക്കാർ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ അപകടസാധ്യതയുണ്ടെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയിൽ എന്റെ കടമയാണ്. വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Kangana Ranaut says Rahul Gandhi is the most dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.