​ജാതീയതക്കെതിരെ ട്വീറ്റുമായി കന്നട നടൻ ചേത​ൻ; മാപ്പ്​ പറയണമെന്ന്​ ബ്രാഹ്​മണ ബോർഡ്​

ബംഗളൂരു: രാജ്യത്ത്​ നിലനിൽക്കുന്ന ജാതി വ്യവസ്​ഥക്കെതിരെ ട്വീറ്റുമായി കന്നട നടനും ആക്​ടിവിസ്​റ്റുമായ ചേതൻ അഹിംസ രംഗത്തെത്തി. അംബേദ്​കറുടെയും പെരിയാർ ഇ.വി രാമസ്വാമിയുടെയും വാക്കുകൾ ട്വീറ്റ്​ ചെയ്​ത ചേതന്​ പിന്തുണയുമായി നിരവധി പേർ റീട്വീറ്റ്​ ചെയ്​തു.

അതേസമയം, ചേത​െൻറ ട്വീറ്റ്​ ബ്രാഹ്​മണ സമുദായത്തെ അപമാന​െപ്പടുത്തുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി കർണാടക ബ്രാഹ്​മണ ബോർഡ് പൊലീസിൽ പരാതി നൽകി. നടൻ മാപ്പ്​ പറയണമെന്ന്​ ബോർഡ്​ ചെയർമാൻ എച്ച്​.എസ്​. സച്ചിദാനന്ദ മൂർത്തി ആവശ്യപ്പെട്ടു. ചേതനെതിരെ തിങ്കളാഴ്​ചയാണ്​ ബ്രാഹ്​മണ വികസന ബോർഡ്​ ചെയർമാൻ ബംഗളൂരു സിറ്റി പൊലീസ്​ കമ്മീഷണർ കമൽ പന്തിന്​ പരാതി നൽകിയത്​. എന്നാൽ, തനിക്ക്​ പൊലീസി​െൻറ നോട്ടീസ്​ ലഭിച്ചിട്ടില്ലെന്ന്​ ചേതൻ അഹിംസ പ്രതികരിച്ചു.

'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അന്തഃസത്ത​യെ തള്ളിപ്പറയുന്നതാണ്​ ബ്രാഹ്​മണിസം. നമ്മൾ ബ്രാഹ്​മണിസത്തെ പിഴുതെറിയണം' എന്ന അംബേദ്​കറി​െൻറയും 'എല്ലാവരും തുല്യരായി ജനിക്കു​േമ്പാൾ ബ്രാഹ്​മണർ മാത്രം ഉന്നതരെന്നും മറ്റുള്ളവരെല്ലാം താഴ്​ന്നവരെന്നോ തൊട്ടുകൂടാത്തവരെന്നോ പറയുന്നതിലും വലിയ അസംബന്ധം വേറെ എന്താണ്​. ഇതൊരു വൻ തട്ടിപ്പാണ്​' എന്ന പെരിയാറി​െൻറയും വാക്കുകൾ സ്വന്തം ഫോ​േട്ടാക്കൊപ്പം ചേതൻ ട്വീറ്റ്​ ചെയ്യുകയായിരുന്നു.

നിരവധി പേർ പ്രതികരണങ്ങളുമായി ചേതനെ പിന്തുണച്ചു. ആരും ബ്രാഹ്​മണർക്കെതിരല്ലെന്നും എന്നാൽ ബ്രാഹ്​മണിസത്തിനെതിരെയാണെന്നുമായിരുന്നു കിരൺ ഭദ്രെ എന്നയാൾ അഭിപ്രായപ്പെട്ടത്​. മുമ്പും സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ടവർക്കൊപ്പം ചേതൻ നിന്ന കാര്യം ചിലർ ഒാർമിപ്പിച്ചു. അംബേദ്​കറി​െൻറയും പെരിയാറി​െൻറയും പ്രസ്​താവനകൾ ആർക്കും ലഭ്യമാണെന്ന്​ ചേതൻ ചൂണ്ടിക്കാട്ടി. ആ പ്രസ്​താവനകൾ വസ്​തുതാപരമാണ്​. ഞാനത്​ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്​തിട്ടുള്ളൂ. സാമൂഹികമായോ സാമ്പത്തികമായോ ലിംഗപരമായോ അനീതി നിലനിൽക്കരുത്​. നല്ല നാട്​ രൂപപ്പെടുത്താനാണ്​ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തേണ്ടതെന്നും വിവേചനങ്ങളില്ലാത്ത സമൂഹത്തെ സൃഷ്​ടിക്കുകയാണ്​ ലക്ഷ്യമെന്നും ചേതൻ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു 2020 ജൂലൈയിൽ​ കർണാടകയിലെ ബി.​െജ.പി സർക്കാർ ബ്രാഹ്​മണ വികസന ബോർഡ്​ രൂപവത്​കരിച്ചത്​. ബി.ജെ.പി സർക്കാറി​െൻറ സാമുദായിക പ്രീണനത്തി​നെതിരെ വിമർശനമുയർന്നിരുന്നു​. ഇൗ വർഷം ജനുവരിയിൽ ബോർഡ്​ പ്രഖ്യാപിച്ച വൈവാഹിക സ്​കീം ഏറെ വിവാദമുയർത്തിയിരുന്നു. പൂജാരിയെ വിവാഹം കഴിക്കുന്ന ബ്രാഹ്​മണ യുവതിക്ക്​ മൂന്നു ലക്ഷം രൂപയുടെ സഹായപദ്ധതിയാണ്​ ബോർഡ്​ പ്രഖ്യാപിച്ചത്​. പാവ​െപ്പട്ട ബ്രാഹ്​ണ യുവതികൾക്ക്​ കാൽ ലക്ഷം രൂപ വിവാഹസഹായമായി നൽകുന്ന 'അരുന്ധതി' സ്​കീമും പൂജാരിയെ വിവാഹം ചെയ്യുന്ന പാവപ്പെട്ട ബ്രാഹ്​മണ യുവതികൾക്ക്​ മൂന്നു ലക്ഷം രൂപ നൽകുന്ന 'മൈത്രേയി' സ്​കീമുമാണ്​ ബോർഡ്​ അവതരിപ്പിച്ചത്​.


Tags:    
News Summary - Kannada actor Chetan tweets against casteism; Brahmin Board Complaint against actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.