ബംഗളുരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ബംഗുളുരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കർ.
രാഗിണിയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.സി.ബി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഇവർ ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്.
സംവിധായകൻ ഇന്ദ്രജിത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമാരംഗത്തെ നിരവധി പേർ കേസിൽ കുടുങ്ങുമെന്നാണ് അറിയുന്നത്. ലങ്കേഷിന്‍റെ മൊഴി അടിസ്ഥാനപ്പെടുത്തി സിനിമ മേഖലയിൽ നിന്നുള്ളവരെ സംശയത്തിന്‍റെ നിഴലില്‍ നിർത്തുന്നത് ശരിയല്ലെന്ന് കർണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.