ബംഗളൂരു: പ്രശസ്ത കന്നഡ സിനിമ നിർമാതാവ് കെ.സി.എൻ. ചന്ദ്രശേഖർ (69) നിര്യാതനായി. പ്രായാധിക്യ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കർണാടക ഫിലിം ചേംബറിെൻറയും ദക്ഷിണേന്ത്യാ ഫിലിം ചേംബറിെൻറയും മുൻ പ്രസിഡൻറാണ്. ദേശീയ ചലച്ചിത്ര അവാർഡിെൻറ ജൂറിയിലും ആറുവർഷം സെൻസർ ബോർഡിലും അംഗമായിരുന്നു.
പിതാവ് കെ.സി.എൻ ഗൗഡ സ്ഥാപിച്ച കെ.സി.എൻ മൂവീസാണ് പിന്നീട് ചന്ദ്രശേഖറിെൻറയും വിജയവഴിയായത്. നടൻ രാജ്കുമാറിെൻറ ക്ലാസിക് സിനിമകളായ കസ്തൂരി നിവാസ (1971), ബാബ്റുവാഹന (1977), ഹുളിയ ഹാലിന മേവു (1979) എന്നിവയടക്കം കന്നഡയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ കെ.സി.എൻ മൂവീസ് നിർമിച്ചു.
സിനിമ വിതരണത്തിലും പ്രദർശനത്തിലും കെ.സി.എൻ കൈവെച്ചു. നിര്യാണത്തിൽ കന്നഡ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.