ജന്മാഷ്ടമി; യു.പി റെയിൽവേ സ്റ്റേഷനിൽ നിർബന്ധിത പിരിവുമായി റെയിൽവേ പൊലീസ്

ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് യു.പിയിലെ കാൺപൂരിൽ റെയിൽവേ പൊലീസ് സേന (ആർ.പി.എഫ്) 2,100 രൂപ നിർബന്ധിതമായി സംഭാവന പിരിച്ചതായി ആരോപണം. സെൻട്രൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന കച്ചവടക്കാരിൽ നിന്നാണ് സംഭാവന വാങ്ങിയത്.

കാൺപൂർ സെൻട്രൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന വെണ്ടർമാരിൽ നിന്ന് 2,100 രൂപ രസീത് പിരിക്കുകയും, രസീതിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആർ.പി.എഫ് ബാരക്ക് ജകർകത്തി കാൺപൂർ എന്ന സ്റ്റാമ്പും പതിപ്പിച്ചു നൽകി. ദൈവത്തിന്റെ പേരിൽ ആർ.പി.എഫ് സംഭാവനകൾ തട്ടിയെടുക്കുകയാണെന്ന് കച്ചവടക്കാർ ആരോപിച്ചു. ഫണ്ട് ശേഖരണം റെയിൽവേ ജനറൽ മാനേജർ, ജനറൽ മാനേജർ നോർത്ത് സെൻട്രൽ റെയിൽവേ (ജി.എം.എൻ.സി.ആർ), ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം), സി.ടി.എം, ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ട്വീറ്റിൽ അറിയിച്ചതായി പറയുന്നു.

സംഭവത്തിൽ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്."അധികൃതർ മുഖേന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്" -ഡെപ്യൂട്ടി സി.ടി.എം അശുതോഷ് സിംഗ് പറഞ്ഞു. വിഷയം പരിഗണനയിലാണെന്നും ഒരു ഇൻസ്പെക്ടറെയും രണ്ട് കോൺസ്റ്റബിൾമാരെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ആർ.പി.എഫ് കമാൻഡർ ബുദ്ധ പാൽ സിംഗ് പറഞ്ഞു.

Tags:    
News Summary - Kanpur: Railway cops extort Rs 2,100 Janmashtami 'donation' from station vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.