കാൺപുർ: ദലിത് യുവതിയെ വിവാഹം ചെയ്ത ഉന്നത ജാതിയിൽപ്പെട്ട യുവാവിനെ വെടിവെച്ചുകൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്. ഫീൽ^ഖാന പൊലീസ് സ്റ്റേഷനിൽനിന്ന് 500 വാര അകലെ സമ്പന്നർ താമസിക്കുന്ന ബിർഹാന റോഡ് ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. സിർക്കി മൊഹലിൽ താമസിക്കുന്ന നാരു എന്ന സോനു സിങ് ആണ് കൊല്ലപ്പെട്ടത്.
യുവതിയുടെ അമ്മാവൻ ആശിഷ് സോങ്കർ അടക്കം അഞ്ചുപേർ രണ്ട് ബൈക്കുകളിൽ എത്തി സോനുവിെൻറ തലക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് കൊട്വാലി പൊലീസ് സർക്കിൾ ഒാഫിസർ അജയ് കുമാർ പറഞ്ഞു. ചോരയിൽ കുളിച്ചു കിടന്ന സോനുവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സോനുവും ദലിത് യുവതിയും പ്രണയത്തിലായിരുന്നുവെന്നും ഏതാനും മാസം മുമ്പാണ് ഇവർ വിവാഹിതരായതെന്നും പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ബന്ധുക്കൾ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഭിന്ന ജാതി വിവാഹമാണ് കൊലക്ക് കാരണമായെതന്ന് പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.