ഡൽഹിയിലും മുസ്​ലിം ജമാഅത്ത്​; കാന്തപുരം പ്രഖ്യാപനം നടത്തി 

ന്യൂഡല്‍ഹി: കേരള മുസ്ലിം ജമാഅത്തിെന ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തി​െൻറ ഭാഗമായി ഡല്‍ഹി മുസ്‌ലിം ജമാഅത്തി​െൻറ ഒൗദ്യോഗിക പ്രഖ്യാപനം ന്യൂഡൽഹി ഇന്ത്യാ ഇസ്‌ലാമിക് െസൻററിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചു. ഡല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ ഇമാമുമാര്‍, ഏതാനും മുസ്ലിം സംഘടനാ നേതാക്കൾ, വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവർ പെങ്കടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. മൗലാന സാക്കിര്‍ ഹുസൈന്‍  നൂരി അധ്യക്ഷനായി ഡല്‍ഹി മുസ്‌ലിം ജമാഅത്ത് ഘടകത്തി​െൻറ അഡ്‌ഹോക് കമ്മിറ്റിെയയും കാന്തപുരം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള അബൂബക്കറും ഡൽഹി അഡ്ഹോക് കമ്മിറ്റിയിലുണ്ട്. 

രാജ്യവ്യാപകമായി  സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്ത് നേതൃത്വം നല്‍കുമെന്ന് കാന്തപുരം പറഞ്ഞു. സംഘടനയുടെ ഭാവിപരിപാടികളും നയനിലപാടുകളും മര്‍കസ് ഡയറക്ടരും കാന്തപുരത്തി​െൻറ മകനുമായ  ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി വിശദീകരിച്ചു. അടുത്ത ഒരു വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും മുസ്‌ലിം ജമാഅത്തുകള്‍  രൂപവത്കരിക്കുമെന്ന് അബ്ദുൽ ഹകീം പറഞ്ഞു. കേരളത്തിന് പുറമെ കര്‍ണാടകയിലും മുസ്‌ലിം ജമാഅത്ത് രൂപവൽകരിച്ചിട്ടുണ്ട്. ബാക്കിവരുന്ന സംസ്ഥാനങ്ങളില്‍ കൂടി രൂപവത്കരിക്കുന്നേതാടെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപവൽകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.