ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്, ഈ വര്‍ഷം യു.പിയില്‍ കന്‍വര്‍ യാത്ര വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു.ഈ വര്‍ഷം സംസ്ഥാനത്ത് കന്‍വര്‍ യാത്രയുടെ പ്രതീകാത്മക ആചരണം നടത്താനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
ഉത്തര്‍പ്രദേശ് ഭരണകൂടത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്നിഷ് അവസ്തിയുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച കന്‍വര്‍ സംഘ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കോവിഡ് മൂന്നാം തരംഗത്തിന്‍െറ ഭീഷണി കണക്കിലെടുത്താണ് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് ഭീഷണിയെ അവഗണിച്ച് യാത്ര അനുവദിക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍്റെ തീരുമാനത്തിനെതിരെ കോടതി രംഗത്തത്തെിയിരുന്നു. കൊറോണ വൈറസ് കണക്കിലെടുത്ത് ഉത്തരാഖണ്ഡ്, ബീഹാര്‍, ജാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കന്‍വര്‍ യാത്ര നിരോധിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.